മുഹമ്മദ് ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു?
ഇങ്ങനെയൊരു ചോദ്യം മുഹമ്മദിന്റെ പ്രവാചകത്വതില്‍ വിശ്വസിക്കാത്തവര്‍ നേരിട്ടുണ്ടാകുമോ? മുഹമ്മദ് നബി വീണ്ടും അവഹേളിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ ഇത്തരം ഒരു ചോദ്യത്തിന് പ്രസക്തിയില്ലേ?
മുഹമ്മദ് ചരിത്രപുരുഷന്‍ ആണ്.. പതിനാലു നൂറ്റാണ്ടു മുമ്പ് അദ്ദേഹം മക്കയില്‍ ജനിച്ചു എന്നതും അദ്ദേഹം ആണ് ഖുര്‍ആന്‍ എന്ന ഗ്രന്ഥവുമായി വന്നത് എന്നും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം അറേബ്യയും കടന്നു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പരന്നൊഴുകി എന്നതും ആ ആദര്‍ശം നൂറ്റാണ്ടുകളോളം ഒരു ലോകശക്തി ആയി നിലകൊണ്ടിരുന്നു എന്നതുമെല്ലാം ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ ആണ്.. അദ്ദേഹം ദൈവത്താല്‍ നിയോഗിതനായ ദൂതന്‍ ആണെന്ന് വിശ്വസിക്കുന്നവര്‍ മുസ്ലിം സമുദായം ആയി നിലകൊള്ളുന്നു.. എന്റെ ചോദ്യം അവരോടല്ല, മുഹമ്മദ് ദൈവദൂതന്‍ അല്ല എന്ന് വിശ്വസിക്കുന്നവരോടാണ്.. മുഹമ്മദ് ദൈവദൂതന്‍ അല്ല എന്ന് വിശ്വസിക്കുന്നവരില്‍ തന്നെ അദ്ദേഹത്തെ ആദരിക്കുന്നവരും നിന്ദിക്കുന്നവരും ഉണ്ട്.. സ്നേഹിക്കുന്നവരും വെറുക്കുന്നവരും ഉണ്ട്.. എന്റെ ചോദ്യം തല്‍ക്കാലം നബിയെ ശത്രുവായി കാണുന്നവരോട് മാത്രമാണ്.. നബിയെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരോടാണ്.. പറയൂ.. മുഹമ്മദ് ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? പതിനാലു നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ എന്ന ഗ്രന്ഥവുമായി അദേഹം വന്നത് എന്തിനു വേണ്ടിയായിരുന്നു..? എന്താണ് നിങ്ങളുടെ ഉത്തരം? നിലപാട്? വ്യക്തമായ ഒരു ഉത്തരം നല്‍കാനുണ്ടോ?
ചിലര്‍ പറയുന്നു അദ്ദേഹം ഒരു കള്ളന്‍ ആണെന്ന്, പണത്തിനു വേണ്ടിയാണ് താന്‍ ദൈവദൂതന്‍ ആയെന്ന കള്ളം പറഞ്ഞത് എന്ന്.. എത്രത്തോളം ബാലിശം ആണാ വാദം.. നബി തന്റെ പ്രബോധനം തുടങ്ങിയ കാലം തന്നെ അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ അധികാരങ്ങള്‍ ഒലിച്ചു പോകുന്നത് കണ്ട ഖുറൈഷി പ്രഭുക്കന്മാര്‍ അദ്ദേഹത്തിന്റെ മുന്നില്‍ നല്ലൊരു വാഗ്ദാനം വച്ചിരുന്നു.. 'മുഹമ്മദേ, നിനക്ക് പണം ആണ് വേണ്ടതെങ്കില്‍ ഗജനാവുകള്‍ നിന്റെ മുന്നില്‍ ഞാന്‍ വയ്ക്കാം, അതല്ല നിനക്ക് വേണ്ടത് അധികാരം ആണെങ്കില്‍ നിന്നെ ഞങ്ങള്‍ ഞങ്ങളുടെ നേതാവാക്കാം, അതല്ല നിനക്ക് രാജാവ് ആണ് ആവേണ്ടതെങ്കില്‍ നിന്നെ ഞങ്ങള്‍ ഞങ്ങളുടെ രാജാവാക്കാം, നിനക്ക് സ്ത്രീകളെ ആണ് വേണ്ടതെങ്കില്‍ സുന്ദരികളായ സ്ത്രീകളെ നിനക്ക് ഞങ്ങള്‍ ഭാര്യമാരാക്കി തരാം. എന്നാലെങ്കിലും നീ നിന്റെ പുതിയ മതം അവസാനിപ്പിക്ക്' .. ഈ മോഹനവാഗ്ദാനത്തെ പുല്ലു പോലെ തട്ടിത്തെറിപ്പിച്ചു കളഞ്ഞ നബി ഒരുപാട് പണത്തിനു വേണ്ടിയാണ് ദൈവദൂതന്‍ എന്ന അവകാശം ഉന്നയിച്ചത് എന്നത് എത്രത്തോളം മണ്ടത്തരം ആണ്.. മാത്രമോ, എന്നും അദ്ദേഹം പട്ടിണിയില്‍ കഴിഞ്ഞു. മദീനയുടെ ഭരണാധികാരി ആയിരുന്ന കാലത്ത് പോലും വിശപ്പ് സഹിക്കാതെ വയറ്റത്ത് കല്ലുവച്ച് കെട്ടി നടന്നു.. അറേബിയയുടെ മുഴുവന്‍ ഭരണാധികാരി ആയ കാലത്തും വീട്ടില്‍ വിളക്കില്‍ എണ്ണ ഒഴിക്കാനുള്ള പണം പോലുമില്ലാതെ ജീവിച്ചു.. ജീവിതകാലം മുഴുവന്‍ കീറിത്തുന്നിയ വസ്ത്രങ്ങളും പിന്നിയ പാദരക്ഷകളും ഈന്തപ്പനയോല കൊണ്ട് മേഞ്ഞ പായയില്‍ കിടന്നും ഒരു ദരിദ്രന്‍ ആയി ജീവിച്ചു.. മരണപ്പെട്ടപ്പോള്‍ പോലും അനന്തരവകാശികള്‍ക്കായി ഒന്നും ബാക്കി വച്ചില്ല.. പണത്തിനു വേണ്ടി കളവു പറഞ്ഞ ആള്‍ ഇങ്ങനെയാണോ ജീവിക്കുക..? കിട്ടിയ ഓഫറുകള്‍ തള്ളികളഞ്ഞു കൊണ്ട് ദുരിതപൂര്‍ണ്ണമായ ജീവിതം ആണോ തെരഞ്ഞെടുക്കുക..?
മറ്റു ചിലരുടെ ആരോപണം അദ്ദേഹം നേതാവ് ആവാനും അധികാരം ലഭിക്കാനും വേണ്ടിയൊക്കെ ആണ് ദൈവദൂതന്‍ എന്ന അവകാശം ഉന്നയിച്ചത് എന്നാണു.. അതിനും ഉത്തരം മേലെ പറഞ്ഞത് തന്നെ.. ഇത് തുടങ്ങിയ കാലത്ത് തന്നെ നേതാവോ രാജാവോ ആവാനുള്ള ഓഫര്‍ പുല്ലുപോലെ നിരസിച്ചതാണ് നബി.. എന്നിട്ട് പിന്നീടെപ്പോഴോ നേടാന്‍ പോകുന്ന അധികാരത്തിനു വേണ്ടി വര്‍ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിച്ചു എന്നതൊക്കെ ലോജികല്‍ ആയി തോന്നുന്നുണ്ടോ? അല്ലെങ്കിലും അധികാരം കൊണ്ട് നബി എന്ത് സുഖം ആണ് നേടിയെടുത്തത്..? അങ്ങേയറ്റം ലളിതപൂര്‍ണ്ണമായ ജീവിതം. മദീനയിലെ ഏറ്റവും സാധാരണക്കാരന്‍റെതിനേക്കാള്‍ മോശമായ വീട്. തന്നെ കാണുമ്പോള്‍ ആദരപൂര്‍വ്വം എഴുന്നേറ്റു നില്‍ക്കേണ്ടതില്ല എന്ന നിര്‍ദ്ദേശം. ഞാന്‍ അറബികളുടെ രാജാവല്ല, ദൈവത്തിന്റെ ഒരു അടിമ മാത്രം എന്ന അധ്യാപനങ്ങള്‍.. പറയൂ, അധികാരത്തിനു വേണ്ടി കള്ളം പറയുന്ന ആള്‍ ആ അധികാരം ആദ്യം കിട്ടുമ്പോള്‍ വേണ്ടെന്നു വച്ച് പീഡനങ്ങള്‍ സഹിക്കുകയും പിന്നീട് കിട്ടുമ്പോള്‍ പോലും ആ അധികാരത്തിന്റെ സുഖസൌകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുമോ?
മറ്റൊരു ആരോപണം അദ്ദേഹം ഒരുപാട് സ്ത്രീകളെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് അവകാശവാദം ഉന്നയിച്ചത് എന്നാണു.. കൂട്ടത്തിലെ ഏറ്റവും മണ്ടന്‍ ആരോപണം ആണിത്.. കാരണം അന്നത്തെ അറേബ്യന്‍ സാഹചര്യത്തില്‍ ഒരുപാട് സ്ത്രീകളെ വിവാഹം കഴിക്കുക എന്നത് ഏതൊരാണിനും ചെയ്യാന്‍ കഴിയുന്ന ഒരു നിസ്സാരകാരമാണ്.. ബഹുഭാര്യത്വം അത്രത്തോളം അവിടെ സര്‍വ്വസാധാരണമാണ്.. പോരാത്തതിന് വ്യഭിചാരവും.. അബ്ദുല്‍ മുത്വലിബിന്റെ പേരമകനും സുന്ദരനും സത്യസന്ധനും നാട്ടുകാരുടെ വിശ്വസ്തനും കണ്ണിലുണ്ണിയും ആയ മുഹമ്മദിന് ഒരുപാട് സുന്ദരികളെ വേണം എന്നുണ്ടെങ്കില്‍ അത് എത്രയോ നിസ്സാരമായിരുന്നു.. അതിനു നബി എന്ന വാദം ഒന്നും വേണ്ട.. പോരാത്തതിന് ഇതും ശത്രുക്കളുടെ ആദ്യകാലഓഫറില്‍ ഉണ്ടായിരുന്നു.. ആ സുന്ദരിമാരെയും നബി വേണ്ടെന്നു വച്ചു.. എന്നിട്ട് വിവാഹം കഴിച്ചതോ? തന്നെക്കാള്‍ പതിനഞ്ചു വയസ്സ് മൂപ്പുള്ള ഖദീജയെ..വൃദ്ധയും തടിച്ചിയും ആയ സൌദയെ, കാണാന്‍ ആകര്‍ഷണീയയല്ലാത്ത ഹഫ്സയെ.. കല്യാണം കഴിച്ചവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിധവകളോ വിവാഹമോചിതരോ ആയവര്‍.. സ്ത്രീകളെ കിട്ടാന്‍ വേണ്ടി പ്രവാചകത്വം അവകാശപ്പെട്ട ആള്‍ ഇങ്ങനെയാണോ ജീവിക്കുക..? അതും നബി ആവുന്നതിനു മുമ്പും നബി ആയ ശേഷവും സുന്ദരികളെയും പ്രഭ്വികളെയും ലഭിക്കുക എന്നത് വളരെ എളുപ്പം ആയ കാര്യമായിരുന്നിട്ടു കൂടി..
വേറൊരു ആരോപണം നബി schizophrenic ആണെന്നതാണ്.. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മാനസികരോഗി.. വെളിപാടുകള്‍ ഒരു ഭ്രാന്തന്റെ തോന്നലുകള്‍ മാത്രമായിരുന്നു എന്ന്.. അറബി ഭാഷയില്‍ കഴിഞ്ഞ പതിനാലു നൂറ്റാണ്ടായി അത്ഭുതം ആയി നിലനില്‍ക്കുന്ന സാഹിത്യം ഒരു ഭ്രാന്തന്റെ ജല്‍പ്പനങ്ങള്‍ ആണെന്ന് പറയുന്നവരല്ലേ സത്യത്തില്‍ ഭ്രാന്തന്മാര്‍..? റോമാപേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ കൊടി കുത്തി വാണ ലോകത്തില്‍ അവരെ കീഴടക്കും എന്ന് പ്രവചിച്ചു കൊണ്ട് തുടങ്ങിയ, വിരലില്‍ എണ്ണാവുന്ന അടിമകളില്‍ നിന്നും ലക്ഷകണക്കിന് നീണ്ടു നിന്ന അനുയായികളെ സൃഷ്ടിച്ചു അറേബ്യയുടെ ഭരണാധികാരി ആയി മാറിയ, സാമ്രാജ്യത്വങ്ങളെ തകര്‍ത്തെറിഞ്ഞ വിപ്ലവത്തിന്റെ നായകനായ, മദ്യപാനവും വ്യഭിചാരവും പലിശയും മാരണവും ചൂഷണവും ഒരു വലിയ ഭൂപ്രദേശത്ത് കാലങ്ങളോളം ഇല്ലാതാക്കിയ വിമോചകന്‍, ഇന്നും കോടിക്കണക്കിനു ആളുകളുടെ നേതാവായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന, തോമസ് കാര്‍ലൈലും ഗാന്ധിജിയും ലാമാര്‍ട്ടിനും ഒ വി വിജയനും വൈക്കം മുഹമ്മദ് ബഷീറും എല്ലാം വാനോളം പുകഴ്ത്തിയ ഒരു മനുഷ്യന്‍ ഭ്രാന്തന്‍ ആയിരുന്നു എന്ന് വിശ്വസിക്കുന്നത് തന്നെ വലിയൊരു ഭ്രാന്ത് അല്ലെ?
അത് കൊണ്ടാണ് ചോദിക്കുന്നത്.. ലോജികല്‍ ആയ എന്തെങ്കിലും ഒരു ഉത്തരം നല്‍കാനുണ്ടോ? പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ച ആ വിപ്ലവനായകന്‍ ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? താന്‍ ദൈവദൂതന്‍ എന്ന്, തന്റെ കയ്യിലെ ഗ്രന്ഥം ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് അവകാശപ്പെട്ടത് എന്ത് നേട്ടത്തിന് വേണ്ടിയായിരുന്നു? വ്യക്തമായ ഒരു ഉത്തരം തെളിവ് സഹിതം സമര്‍ഥിക്കാന്‍ ഉണ്ടോ? കയ്യിലുള്ള ഹദീസുകളുടെ ഭാണ്ഡക്കെട്ട് കമന്റ്സില്‍ കൊട്ടിയിടാതെ വ്യക്തമായ ഒരു മറുപടി നല്‍കാമോ? അവഹേളനങ്ങളും നിന്ദകളും ചൊരിയുന്നവര്‍ക്ക് അദ്ദേഹം ആരാണ് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു നിലപാട് പറയാനുണ്ടോ?
മുഹമ്മദിന്റെ അനുയായി വെല്ലുവിളിക്കുന്നു...
Posted By:
Ramees Mohamed O